20 April, 2020 11:55:28 AM


'ഹായ് ചുവന്ന വണ്ടി...'; ഒരു മാസത്തിന് ശേഷം പുറംലോകം കണ്ട ആകാംക്ഷയിൽ മംമ്ത മോഹൻദാസ്



കൊച്ചി: ലോക്ക്ഡൗൺ നാളുകളിൽ വീടുനുള്ളിൽ മാത്രം സമയം ചിലവിടുകയായിരുന്നു നടി മംമ്ത മോഹൻദാസ് പുറംലോകം കാണാനിറങ്ങുന്നത് 31 ദിവസങ്ങൾക്ക് ശേഷം. ഒരുമാസം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെ ആകാംഷ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ വഴി പറഞ്ഞറിയിക്കുകയാണ് മംമ്ത.


ഒന്ന് ശുദ്ധവായു കിട്ടാനാണ് താൻ പുറത്തിറങ്ങിയതെന്ന് മംമ്ത പറയുന്നു. തന്റെ മുന്നിൽ കാണുന്നതിൽ എന്താണ് യഥാർത്ഥം എന്നുപോലും മനസ്സിലാവുന്നില്ലെന്ന് മംമ്ത. തന്റെ മുന്നിൽ കാണുന്ന റോഡ്, കെട്ടിടം ഒക്കെ മംമ്തക്ക് മഹാത്ഭുതം. ഹായ് ബിൽഡിംഗ്, ഹായ് ചുവന്ന വണ്ടി, ഗ്രോസറി സ്റ്റോർ എന്നൊക്കെ പറയുമ്പോൾ മംമ്തയുടെ മുഖത്ത് ആകാംഷയുടെ പുതുവെട്ടം.



എന്നിട്ടും റോഡിൽ ഇറങ്ങാതെ തന്റെ കാറിൽ ഇരുന്നു കൊണ്ടാണ് മംമ്ത ലോകത്തിന്റെ ഭംഗി ഇത്രത്തോളം ആസ്വദിക്കുന്നത്. വീടിനുള്ളിൽ ലോക്ക്ഡൗൺ നാളുകളിൽ ചുമരില് പെയിന്റ് അടിക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും മറ്റും ചെയ്തു സമയം ചിലവഴിക്കുകയായിരുന്നു മംമ്ത.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K