17 April, 2020 06:03:14 PM


കൊവിഡ് : കൊല്ലം സ്വദേശി ദുബൈയിൽ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി മരിച്ചു



കൊല്ലം: കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം സ്വദേശി ദുബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടിൽ പുരുഷോത്തമന്റെ മകൻ അശോകനാണ് മരിച്ചത്. ഉച്ചയോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 


കൊവിഡ് സ്ഥിരീകരിച്ചതോടെ താമസിച്ചിരുന്ന മുറിയിൽ അശോകനെ കയറ്റിയില്ലെന്നാണ് വിവരം. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതത്രേ. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിയ്ക്കാൻ കഴിയില്ലെന്നാണ് വിവരം. ഭാര്യയും മക്കളുമടക്കം നാട്ടിലാണുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K