18 April, 2016 04:57:28 PM


ബിജെപിക്ക് അഞ്ച് എംഎല്‍എമാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ കഴിയുമായിരുന്നില്ല : സുരേഷ് ഗോപി



കാസര്‍ഗോഡ് : കഴിഞ്ഞ  നിയമസഭയില്‍അഞ്ച് ബിജെപി എംഎല്‍എമാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമായിരുന്നില്ലെന്ന് സുരേഷ് ഗോപി. എന്‍ഡിഎയുടെ കാസര്‍ഗോഡ്, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി എംഎല്‍എമാരുടെ സാന്നിധ്യം സഭയ്ക്കുള്ളിലുണ്ടായിരുന്നെങ്കില്‍ യുഡിഎഫ് ഭരണം മൂന്ന് വര്‍ഷം കൊണ്ട് അവസാനിക്കുമായിരുന്നെന്നും ഇത്തവണ സര്‍ക്കാരിന് ആജ്ഞ നല്‍കുന്ന തരത്തില്‍ ബിജെപി അംഗങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരെ വീണ്ടും മത്സരിപ്പിക്കാനുള്ള ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനത്തിന് ന്യായീകരണമില്ലെന്നും ഇത്തവണ വോട്ടര്‍മാര്‍ പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K