16 April, 2020 04:26:29 PM


'ഭർത്താവിനെ തട്ടിയെടുത്ത അവളെ കണ്ടാൽ ഞാൻ തല്ലും'; നയൻതാരക്കെതിരെ പ്രഭുദേവയുടെ മുൻഭാര്യ ലത



ചെന്നൈ: സിനിമയും കഥാപാത്രങ്ങളുമെന്ന പോലെ തന്നെ നയൻതാരയുടെ പ്രണയ ബന്ധങ്ങളും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . അവ തകർന്നപ്പോഴും വാർത്തകളിൽ ഇടം നേടി എന്നതാണ് പ്രത്യേകത. തമിഴ് സിനിമയിൽ നിന്നുമുള്ള ചിലമ്പരശൻ എന്ന ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള നയൻസിന്റെ പ്രണയ ബന്ധങ്ങൾ അധികനാൾ നീണ്ടു നിന്നില്ല. ആദ്യ ഭാര്യ റംലത് എന്ന ലതയിൽ നിന്നും വിവാഹമോചനം നേടിയ ശേഷം പ്രഭു നയൻ‌താരയെ വിവാഹം ചെയ്യുമെന്ന് വരെ റിപോർട്ടുകൾ വന്നപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. എന്നാലിപ്പോൾ അതിനുള്ള കാരണം നയൻ‌താര തന്നെ പറയുന്നു. അടുത്തിടെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നയൻതാര അതേപ്പറ്റി വാചാലയായത്. 


"വിശ്വാസമില്ലാത്തിടത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാനാവാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന തിരിച്ചറിവാണ് മുൻകാല ബന്ധങ്ങൾ അവസാനിപ്പിക്കാൻ കാരണം." നയൻ‌താര പറഞ്ഞു. എന്നാൽ വേർപിരിയലും അതിനോടുള്ള താതാത്മ്യം പാലിക്കലും അത്ര എളുപ്പമല്ല എന്നും അവർ പറയുന്നു. ഔദ്യോഗിക ജീവിതവും ആരാധകരുമാണ് അതിൽ നിന്നുമെല്ലാം മുക്തയാവാൻ തന്നെ സഹായിച്ചതെന്ന് അവർ വെളിപ്പെടുത്തുന്നു.


എന്നാൽ ഇപ്പോൾ പ്രഭുവിന്റെ ആദ്യ ഭാര്യ ലത നയന്‍താരക്കെതിരെ ആഞ്ഞടിച്ചത് വൈറലാവുകയാണ്. തന്റെ ഭർത്താവിനെ 'തട്ടിയെടുത്തവൾ' എന്നാണ് ലത നയൻ‌താരയെ വിശേഷിപ്പിക്കുന്നത്. ലതയുടെ വാക്കുകൾ ഒരു സിനിമ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മതത്തിൽ നിന്നും റംലത് ഹിന്ദു മതം സ്വീകരിച്ച് ലതയായി മാറിയശേഷം  1995 ലായിരുന്നു പ്രഭുവിനെ വിവാഹം ചെയ്തത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. മൂത്ത കുട്ടി 2008ൽ കാൻസർ ബാധിച്ച് മരിച്ചു. 



ലതയുടെ ആരോപണങ്ങളിങ്ങനെ - 'മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ ശിക്ഷിക്കപ്പെടണം. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ് ചെയ്യാൻ ഞാൻ പോലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. ഒരു മോശം സ്ത്രീയെന്നതിന്‌ അവൾ ഒരുദാഹരണമാണ്. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങളുടെ നിയമം അനുസരിച്ചു വിവാഹിതനായ ഒരാൾക്ക് വീണ്ടും വിവാഹം കഴിക്കാനാവില്ല. 2011 ലായിരുന്നു പ്രഭുദേവയുടെയും ലതയുടെയും വിവാഹ മോചനം.


പ്രണയം കൊടുമ്പിരി കൊണ്ടപ്പോൾ നയൻ‌താര തന്റെ ഇടത്തെ കയ്യിൽ 'പ്രഭു' എന്ന് ടാറ്റു ചെയ്തിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞപ്പോഴും നയൻതാര ആ ടാറ്റു മാറ്റാതെ കുറേനാളുകൾ കൊണ്ട് നടന്നു. അടുത്തിടെ ആ ടാറ്റു പരിഷ്‌ക്കരിച്ച് പ്രഭു എന്ന തിന് പകരം പോസിറ്റിവിറ്റി എന്ന് ഇംഗ്ളീഷിൽ കൊത്തിയിരിക്കുകയാണ്.




നിലവിൽ തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലാണ്. 'നാനും റൗഡി താൻ' എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഉടൻ തന്നെ ഇവരുടെ വിവാഹം ഉണ്ടെന്ന പ്രതീക്ഷയിലാണ് ആരാധകർ. പക്ഷെ വിവാഹത്തെക്കുറിച്ചു നയൻ‌താര ഇതുവരെയും സംസാരിച്ചിട്ടില്ല. നിലവിൽ സിനിമകളുമായി സജീവമാണ് താരം




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K