15 April, 2020 10:19:07 PM


'ചെന്നൈ ടു മലപ്പുറം': ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബൈക്കില്‍ യാത്രചെയ്ത 2 പേര്‍ അറസ്റ്റില്‍



തിരൂര്‍: ദേശീയ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ചെന്നൈയില്‍ നിന്ന് മലപ്പുറത്തേക്ക് ബൈക്കില്‍ യാത്ര ചെയ്ത രണ്ട് പേരെ അറസ്റ്റു ചെയ്തു. മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ , മെമ്പട്ടാട്ടില്‍ പ്രതീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. മോട്ടോര്‍ സൈക്കിളിലാണ് ഇരുവരും ചെന്നൈയില്‍ നിന്നും മലപ്പുറം വരെ എത്തിയത് . ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ഇനിയുള്ള 14 ദിവസം ഇരുവരും ഇവിടെ നിരീക്ഷണത്തിലായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K