12 April, 2020 10:55:56 PM


കൊല്ലത്ത് ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണത്തിന് സ്‌പെഷല്‍ സ്‌ക്വാഡുകള്‍



കൊല്ലം: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി.  ആരോഗ്യ വകുപ്പിനൊപ്പം ഫുഡ് സേഫ്റ്റി വകൂപ്പ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരാണ് സ്‌ക്വാഡില്‍ ഉള്ളത്. സ്‌പെഷല്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം 14-ാം തീയതി വരെ തുടരും. മുന്‍ ദിനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈസ്റ്റര്‍ ദിനത്തില്‍ കൂടുതല്‍ യാത്രാ വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതോടെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ശക്തമാക്കിയത്.   


പരിശോധനയുടെ ഭാഗമായി പൊലിസ്, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ  അംഗ സംഘം ഓച്ചിറ, ഏനാത്ത്, കടമ്പാട്ടുകോണം,  ആര്യങ്കാവ് ചെക്ക് പോസ്റ്റ്  എന്നിവിടങ്ങളിലായി 2720 പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഫ്‌ലാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികള്‍ക്ക് പനിലക്ഷണങ്ങള്‍ പ്രകടമായിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വാഹനങ്ങള്‍ വിട്ടയച്ചു.


കുളക്കട സാമൂഹ്യാരോഗ്യ കേന്ദ്ര പരിധിയില്‍ ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലത്തിനു സമീപം നടന്ന പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത 1110 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്‌ന രവികുമാര്‍,ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷാറാണി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാംദാസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക് ടര്‍ ബി അബ് ദുല്‍ നാസര്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K