11 April, 2020 02:20:03 PM


പൊലിസ് മൊഴി മാറ്റിയെഴുതിയെന്ന്; വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ



പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ത​ണ്ണി​ത്തോ​ട്ടി​ല്‍ വീടിനുള്ളിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആക്രമണത്തിനിരയായ വി​ദ്യാ​ര്‍​ഥി​നി നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ​യു​ടെ മൊ​ഴി മാ​റ്റി​യ പോ​ലീ​സു​കാ​ര​നെ​തി​രെയും പ്രതികള്‍ക്കെതിരെയും ന​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. സംഭവത്തില്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ നിസാര വകുപ്പുകള്‍ ചുമത്തി പോ​ലീ​സ് മൃ​ദു​സ​മീ​പ​നം തു​ട​രു​ക​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു. 


പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങള്‍ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുന്നു. അ​തേ​സ​മ​യം അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കാ​ന്‍ അ​ടൂ​ര്‍ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേര്‍ ഇന്ന് കീഴടങ്ങി.


കേസില്‍ ആറ് പ്രതികളെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇവര്‍ ആറ് പേരും സിപിഎം പ്രവര്‍ത്തകരാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി സംഭവത്തോട് പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെയും അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K