10 April, 2020 10:34:42 PM


കൊല്ലത്ത് ഹിറ്റായി 'ഡോര്‍ ടു ഡോര്‍ ആപ്പ്': ആദ്യ ദിനം സാധനങ്ങള്‍ ആവശ്യപ്പെട്ടത് 350 പേര്‍



കൊല്ലം: ജില്ലാ ഭരണകൂടം തുടക്കം കുറിച്ച ഡോര്‍ ടു ഡോര്‍ ആപ് ആദ്യ ദിനം തന്നെ ഹിറ്റ്. ജില്ലയില്‍ 350 പേരാണ് ആപ് വഴി സാധനങ്ങള്‍ ആവശ്യപ്പെട്ടത്. പലവ്യഞ്ജനം, ഇറച്ചി, ഭക്ഷണസാധനങ്ങള്‍, പച്ചക്കറി കിറ്റ്, മരുന്നുകള്‍ മുതല്‍ സ്പോര്‍ട്സ് ഐറ്റംസ് വരെ നീളുന്നു പട്ടിക. ഓര്‍ഡര്‍ നല്‍കിയവരില്‍ 268 പേര്‍ക്ക് ആദ്യദിനം തന്നെ സാധനങ്ങള്‍ എത്തിച്ചു.  നഗരപരിധിയില്‍ പത്തോളം പേര്‍ക്ക് ഹോം ഡെലിവറി നല്‍കിയത് സേഫ് കൊല്ലം വൊളന്‍റിയര്‍മാരാണ്.


ധന്യ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ 40 ഔട്ട് ലെറ്റുകളും ശൃംഖലയുടെ ഭാഗമായി. ഇവര്‍ക്ക് പുറമേ വിവിധ പഞ്ചായത്തുകളിലെ 60ല്‍പ്പരം കടകളും ഡോര്‍ ടു ഡോര്‍ ആപ്പിന്‍റെ ഭാഗമാകും. കൊല്ലം നഗരപരിധിയിലാണ് ഏറെയും ആളുകള്‍ ആപ്പിനെ ആശ്രയിച്ചത്. കൂടാതെ നെടുമ്പന, കരുനാഗപ്പള്ളി, പൂയപ്പള്ളി, ഓയൂര്‍, ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഉണ്ടായിരുന്നു.


കൂടുതല്‍ കച്ചവട സ്ഥാപനങ്ങള്‍ സാധനങ്ങള്‍ എത്തിച്ച്‌ നല്‍കുന്ന ഈ സംരംഭത്തിന്‍റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നാല് വരെ കണ്‍ട്രോള്‍ റൂം നമ്പരുകളായ 6282864636, 9074141702 എന്നിവയില്‍ ഓര്‍ഡര്‍ ചെയ്യാം. വാട്സ് ആപ്പ് ആയും അയയ്ക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ക്യു ആര്‍ കോഡ് വഴിയും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K