08 April, 2020 11:46:53 AM


ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു


ന്യൂയോര്‍ക്ക്: അ​മേ​രി​ക്ക​യി​ൽ കോവിഡ് 19 ബാധിച്ച് ഇ​ന്ത്യ​ൻ -​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. യു​ണൈ​റ്റ​ഡ് ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബ്രാം ​ക​ഞ്ചി​ബോ​ട്‌​ല​യാ​ണ് (66) മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം. ഒ​മ്പ​തു ദി​വ​സ​മാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നി​ര​വ​ധി ഇ​ന്ത്യ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ബോ​ട്‌​ല 1992 ൽ ​ആ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മെ​ർ​ജ​ർ മാ​ർ​ക്ക​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K