07 April, 2020 05:15:59 PM


ആലപ്പുഴയിലെ രോഗബാധിതന്‍റെ കോട്ടയത്തെ 10 ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്



കോട്ടയം: ആലപ്പുഴ ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ കോട്ടയത്തെ ബന്ധുക്കളില്‍ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 12 പേരില്‍ കോട്ടയം നഗരത്തിലെ ബന്ധുവീട്ടിലുള്ളവരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് ലഭിച്ചത്. ആലപ്പുഴ സ്വദേശിയെ ഇവിടെ സന്ദര്‍ശിച്ച നാട്ടകം, ഈരാറ്റുപേട്ട സ്വദേശികളുടെ  പരിശോധനാ ഫലം വരാനുണ്ട്.


ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിസ്സാമുദ്ദീന്‍ സന്ദര്‍ശിച്ചവരെയും ഇവരില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി. അതേസമയം, കോട്ടയം രോഗബാധിതര്‍ നിലവിലില്ലാത്ത ജില്ലയായി തുടരുകയാണ്. ഇന്ന് ഒരാളെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോട്ടയം ജില്ലയിലെ ചൊവ്വാഴ്ച വരെയുള്ള കോവിഡ് 19 വിവരങ്ങള്‍ ചുവടെ.


ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ - 3


വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ളവര്‍ - 0


ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ (കോട്ടയം സ്വദേശിയായ 84കാരന്‍) - 1


ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0


ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 4 (നാലുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)


ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 114


ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍  - 0


ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ  - 3336


ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍  - 361 (നിലവില്‍ പോസിറ്റീവ് - 0, നെഗറ്റീവ് - 290, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ -  67, നിരാകരിച്ച സാമ്പിളുകള്‍ - 4)


ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 12 (ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 10 ബന്ധുക്കളുടേത് ഉള്‍പ്പെടെ എല്ലാം നെഗറ്റീവ്)


ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 16


രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0


രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 214


രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0


രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 93


റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0


കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 28


കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 2203


ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 21


ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 659


ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 2239


മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 2583



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K