07 April, 2020 05:15:42 PM


മംഗള ലക്ഷദ്വീപ്, ശബരി എക്സ്പ്രസ് ട്രയിനുകളില്‍ യാത്ര ചെയ്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം



കോട്ടയം: പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  മാര്‍ച്ച് 15ന് രാവിലെ 9.15ന് നിസ്സാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ എസ്-9 കോച്ചില്‍ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന്  ശബരി എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു. ഇതേ ട്രയിനുകളില്‍ യാത്ര ചെയ്ത മറ്റ് ജില്ലകളിലുള്ളവര്‍ അതാത് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന  കൊറോണ കണ്‍ട്രോള്‍ റൂമിലും ബന്ധപ്പെടേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K