07 April, 2020 04:35:58 PM


ലോക്ക്ഡൗണിനിടെ പൂച്ചയ്ക്ക് ബിസ്‌കറ്റ് വാങ്ങാന്‍ അനുമതി നല്‍കി ഹൈക്കോടതി



കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ മൃഗങ്ങളുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശരിവെച്ച് കേരള ഹൈക്കോടതി. തന്‍റെ പൂച്ചകള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച പോലീസ് നടപടിയ്‌ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍.പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. പ്രകാശ് കടവന്ത്രയില്‍ ആശുപത്രിയില്‍ നിന്ന് പൂച്ചകള്‍ക്കുള്ള ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലീസിനോട് അനുമതി തേടിയിരുന്നു. എന്നാല്‍, ഇതിന് പോലീസ് അനുമതി നല്‍കിയില്ല. ഇതോടെയാണ് പ്രകാശ് ഹര്‍ജിയുമായി കോടതി കയറിയത്.


സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാല്‍ വീട്ടില്‍ മാംസാഹാരം പാകം ചെയ്യാറില്ല. അതുകൊണ്ടു തന്നെ പൂച്ചകള്‍ക്ക് പ്രത്യേക ബിസ്‌കറ്റാണ് നല്‍കിവരുന്നത്. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കേന്ദ്രസര്‍ക്കാര്‍ അവശ്യസേവനങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകാശിന്‍റെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോകാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടു. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്‍റെ ഭാഗമാണെന്ന് മറക്കരുതെന്നും നിരീക്ഷിച്ച കോടതി വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാത്തതാണ് കുറ്റകരമെന്നും വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K