06 April, 2020 08:53:28 PM


മൊബൈൽ, റീചാർജ് ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കും; അന്തിമതീരുമാനം പിന്നീട്



തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് മൊബൈൽ, റീചാർജ് ഷോപ്പുകൾ, വർക് ഷോപ്പുകൾ എന്നിവ അടച്ചിടുന്നത് ചിലർക്ക് ബുദ്ധിമുട്ടായി വരുന്നുണ്ടെന്നും ആയതിനാല്‍ ഇവ തുറക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 ഈ സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ദിവസം മൊബൈൽ, റീചാർജ് ഷോപ്പുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൊബൈൽ, റീചാർജ് ഷോപ്പുകൾ ആഴ്ചയിൽ ഏതു ദിവസം തുറക്കണമെന്ന് ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K