05 April, 2020 07:00:36 PM


കോവിഡ് രോഗലക്ഷണങ്ങളോടെ സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു



റിയാദ്: കൊറോണ ലക്ഷണങ്ങളോടെ പനിബാധിച്ച് നാലുദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30ഓടെ മരിച്ചത്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്വാന്  പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൗദിയിൽ ഡ്രൈവറാണ് സഫ്വാൻ. ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K