16 April, 2016 10:25:25 PM


റാഗിംങ്ങിനെ ചൊല്ലി സംഘട്ടനം ; നാലു വിദ്യാര്‍ഥികള്‍ക്ക്‌ പരുക്ക്‌


കൊല്ലം  :  കുളത്തൂപ്പുഴ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനിയറിംഗ്‌ കോളജില്‍ റാഗിംങ്ങിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. പരിക്കേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശരത്‌, ഗിരിദേവ്‌, ഹരിപ്രസാദ്‌, അരുണ്‍ എന്നിവരെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വിദഗ്‌ദ ചികിത്സയ്‌ക്കായി കടയ്‌ക്കല്‍ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം കോളജിലെത്തിയ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന്‌ ആക്രമണം നടത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുകഴിഞ്ഞവര്‍ഷം ഒന്നാം വര്‍ഷത്തിലേക്ക്‌ അഡ്‌മിഷന്‍ നേടിയെത്തിയ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങിന്റെ പേരില്‍ തല്ലുകയും മീശ വടിച്ചു മാത്രമേ കോളജിലെത്താവൂ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ രണ്ടാം വര്‍ഷം മീശവടിക്കാതെ എത്തിയവര്‍ക്കെതിരെ നാലാം വര്‍ഷക്കാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി ഉയര്‍ത്തുകയും ഭീഷണിക്കു വഴങ്ങാതിരുന്നവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. 



Share this News Now:
  • Google+
Like(s): 536