02 April, 2020 02:41:05 PM


ഏറ്റുമാനൂരില്‍ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപെട്ടു



ഏറ്റുമാനൂർ:  ഏറ്റുമാനൂർ - ഈരാറ്റുപേട്ട ഹൈവേയിൽ പുന്നത്തറ ഷട്ടർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്നും ആലപ്പുഴയിലേയ്ക്ക് ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന മിനിലോറി വളവ് തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.



ഡ്രൈവറും സഹായിയും മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. മറിഞ്ഞ ലോറിയുടെ ക്യാബിനിൽ നിന്ന് സാധനങ്ങൾ റോഡിൽ തെറിച്ചുവീണു. പോലീസും നാട്ടുകാരും ചേർന്നാണ് ഇവ നീക്കിയത്. തുടർന്ന് ക്രയിൻ ഉപയോഗിച്ച് മിനി വാൻ സ്ഥലത്ത് നിന്ന് മാറ്റി. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K