02 April, 2020 01:07:24 PM


'സിനിമയിലല്ല, പറമ്പിലാണ്': ലോക്ഡൗൺ കാലത്തും സുരഭിലക്ഷ്മി തിരക്കിലാണ്



കോഴിക്കോട്: സിനിമ ടെലിവിഷൻ താരം സുരഭി ലക്ഷ്മിയും വീട്ടിൽ തന്നെയാണ്. എന്നാൽ കിട്ടിയ സമയം വെറുതെ കളയാതെ ഉപയോഗപ്പെടുത്താനാണ് താരത്തിന്റെ തീരുമാനം. വീടും പരിസരവും വൃത്തിയാക്കാൻ ചൂലുമായി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പറമ്പ് അടിച്ചു വാരി കത്തിക്കുക, കൃഷി, വായന തുടങ്ങി പല പരിപാടികളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും കുറച്ചു കാലം ഇങ്ങനെ പോട്ടെന്നും സുരഭി ഫേസ്ബുക്കിൽ കുറിച്ചു.


'കൊറോണ പണികൾ. പറമ്പു അടിച്ചു കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങി നീളുന്നു ആ ലിസ്റ്റ്...... എല്ലാം അതീവ ജാഗ്രതയോടെ... നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും..', സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K