01 April, 2020 11:20:20 PM


കോട്ടയം ഇല്ലിക്കലില്‍ റോഡും കെട്ടിടവും മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു; ആളപായമില്ല



കോട്ടയം: തിരുവാര്‍പ്പ് ഇല്ലിക്കൽ റോഡും നിരത്തുവക്കിലുണ്ടായിരുന്ന കെട്ടിടവും മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. അതിഥിതൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെയാണ് റോഡ് ആറ്റിലേക്ക് ഇടിഞ്ഞു വീണത്. രാത്രി എട്ടരയോടെ കെട്ടിടവും നിലംപൊത്തി. കെട്ടിടം അപകടാവസ്ഥയിലാണെന്ന് മനസിലാക്കി ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളെ രാവിലെ തന്നെ തൊട്ടടുത്തുള്ള സിപിഎം ഓഫീസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറ്റിപാര്‍പ്പിച്ചിരുന്നു. അതിനാലാണ് ആളപായമുണ്ടാകാതെ രക്ഷപെട്ടത്.




നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന റോഡിന്‍റെ മധ്യഭാഗത്ത് നെടുനീളെ വിള്ളലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊടുവത്ര കുഞ്ഞുമുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഇടിഞ്ഞുവീണ കെട്ടിടം. അപകടം നടന്നതിനെതുടര്‍ന്ന് ഈ വഴി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K