01 April, 2020 08:55:47 AM


​കോവിഡ് 19: പത്തനംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ചു




ന്യൂയോ​ര്‍​ക്ക്: അ​മേ​രി​ക്ക​ ന്യൂജഴ്സിയിൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആ​ണ് മ​രി​ച്ച​ത്. പനി ബാധിച്ച് ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു.  


ഇതിനിടെ, ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K