31 March, 2020 01:00:33 PM


നിസാമുദീന്‍ മര്‍കസ് പള്ളിയിലെ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 15 മലയാളികളും

കാസര്‍കോടും പത്തനംതിട്ടയും ഹോട്ട് സ്പോട്ടുകള്‍



ദില്ലി: നിസാമുദീന്‍ മര്‍കസ് പള്ളിയിലെ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 15 മലയാളികളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1830 പേരാണ് ആകെ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. അതിനിടെ കൊറോണ വ്യാപന കേന്ദ്രങ്ങളായി പത്ത് ഹോട്ട് സ്പോട്ടുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തി. കേരളത്തിലെ കാസര്‍കോടും പത്തനംതിട്ടയും പട്ടികയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K