31 March, 2020 04:51:43 AM


അ​നു​യാ​യി​ക്ക് കോ​വി​ഡ്-19 ; ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു നിരീക്ഷണത്തിൽ



ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി നെ​ത​ന്യാ​ഹു ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ‌നെ​ത​ന്യാ​ഹു​വി​നെ ചൊ​വ്വാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കും. പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​ത് വ​രെ അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​രും. ക​ഴി​ഞ്ഞാ​ഴ്ച നെ​ത​ന്യാ​ഹു​വി​നൊ​പ്പം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ‌ പ​ങ്കെ​ടു​ത്ത സ്റ്റാ​ഫം​ഗ​ത്തി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.


രോ​ഗി​യോ​ട് നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​ത്ത​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യ​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മാ​ർ​ച്ച് 15ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ത​ന്യാ​ഹു​വി​ന് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഇ​സ്ര​യേ​ലി​ൽ ആ​കെ 4,347 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 16 ആ​ളു​ക​ൾ മ​രി​ച്ചു. 134 പേ​ർ രോ​ഗ​മു​ക്തി നേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K