30 March, 2020 10:09:10 PM


വാഹനങ്ങള്‍ തടയാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊല്ലത്ത് ഒരാള്‍ക്ക് പരിക്ക്



കൊല്ലം: വാഹനയാത്രക്കാരെ നിയന്ത്രിക്കാന്‍ റോഡിലെ വളവില്‍ പോലീസ് വലിച്ച്‌കെട്ടിയ കയറില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പത്തനംത്തിട്ട ചിറ്റാര്‍ കൃഷി ഭവനിലെ അസിസ്റ്റന്‍റ് ആറ്റുവാശ്ശേരി പൂവക്കാട്ട് വീട്ടില്‍ അനില്‍കുമാറിനാണ് പരിക്കേറ്റത്. പുത്തൂര്‍ മുക്കിന് സമീപമാണ് സംഭവം. ഹൈവേ പെട്രോളിങ് സംഘം വലിച്ച് കെട്ടിയ കയര്‍ കഴുത്തില്‍ മുറുകുകയായിരുന്നു. വളവിലാണ് കയര്‍ കെട്ടിയിരുന്നത്. ബൈക്കില്‍ വരികയായിരുന്ന അനില്‍ കുമാറിന് വളവ് തിരിഞ്ഞപ്പോള്‍ കയര്‍  കാണാനാവാതെ വന്നതാണ് അപകടകാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K