30 March, 2020 03:04:33 PM


കോവിഡ് 19: വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി മരിച്ചു



വാഷിംഗ്ടണ്‍: കോവിഡ് 19 പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) മരിച്ചു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജോ ഡിഫി ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജോ ഡിഫി ആവശ്യപ്പെട്ടിരുന്നു. 1990ല്‍ പുറത്തിറങ്ങിയ എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആല്‍ബത്തിലെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്. 1993ല്‍ ഗ്രാമിക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്‌ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998 ഗ്രാമി അവാര്‍ഡ് നേടി. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ്‌ (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K