30 March, 2020 02:42:34 PM


പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ച്‌ കോലിയും അനുഷ്‌കയും



മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. ഇരുവരും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് അറിയിച്ചു.


"പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കാന്‍ അനുഷ്‌കയും ഞാനും തീരുമാനിച്ചിരിക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാന്‍ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.'' കോലി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അനുഷ്‌കയ്‌ക്കൊപ്പം മുംബൈയിലെ വസതിയിലാണ് കോലി. ലോക് ഡൗണ്‍ കാലത്തെ ഇടവേളയില്‍ അനുഷ്‌ക വിരാട് കോലിക്ക് മുടി വെട്ടിക്കൊടുക്കുന്ന വിഡിയോയും വൈറലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K