30 March, 2020 12:21:10 PM


വീണ്ടും സാലറി ചലഞ്ച്: കോവിഡ് പ്രതിരോധത്തിന് ജീവനക്കാരുടെ സഹായം തേടി മുഖ്യമന്ത്രി



തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായംതേടി മുഖ്യമന്ത്രി. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയകാലത്ത് സഹായിച്ചപോലെ തന്നെ ഒരു മാസത്തെ ശമ്പളം  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K