29 March, 2020 09:29:55 PM


മദ്യം ലഭിച്ചില്ല: തലസ്ഥാനത്തും ആത്മഹത്യ; ചങ്ങനാശ്ശേരിയില്‍ ആത്മഹത്യാശ്രമം



തിരുവനന്തപുരം : തിരുവനന്തപുരം ആങ്കോട്ടിയില്‍ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ മൂലമാണ് ആത്മഹത്യയെന്ന് സൂചന. ആങ്കോട്ട് സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചത്.


അതേസമയം മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരിയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്നാമത്തെ നിലയില്‍ നിന്ന് തഴേക്ക് ചാടിയാണ് പുവ്വം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K