28 March, 2020 11:00:25 PM


നിങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലാണ്; ഇനി പോലീസിനെ കബളിപ്പിക്കാനാവില്ല



കോട്ടയം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് നടത്തുന്ന പരിശോധനകളില്‍ നിന്ന് രക്ഷപെടുക ഇനി എളുപ്പമല്ല. കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. ഇതിന്‍റെ ഉദ്ഘാടനം ഇന്ന് നാഗമ്പടം സ്പോർട്സ് കൗൺസിൽ ഓഫീസിനു സമീപത്ത് വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ്  നിർവ്വഹിച്ചു. കോട്ടയം ജില്ലാ പോലീസും ഡ്രോൺ അസോസ്സിയേഷനുകളുടെ കൂട്ടായ്മയും ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K