28 March, 2020 07:40:15 PM


ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​വ​രെ ഏ​ത്ത​മി​ടീ​ച്ച യ​തീ​ഷ് ച​ന്ദ്ര​യ്‌​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​വ​രെ പ​ര​സ്യ​മാ​യി ഏ​ത്ത​മി​ടീ​ച്ച ക​ണ്ണൂ​ര്‍ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യ്‌​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ യ​ശ​സി​ന് മ​ങ്ങ​ലേ​ൽ​പ്പി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വാ​യ സം​സ്കാ​ര​ത്തി​ന് ചേ​രാ​ത്ത ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പേ​രെ​യാ​ണ് യ​തീ​ഷ് ച​ന്ദ്ര ഏ​ത്ത​മി​ടീ​ച്ച​ത്. ക​ണ്ണൂ​ര്‍ അ​ഴി​ക്ക​ലാ​ണ് യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ഏ​ത്ത​മി​ടീ​ച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K