28 March, 2020 08:51:57 AM


ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേ​ർ​ക്ക് കൊ​റോ​ണ



കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള പി​ഞ്ച് കു​ഞ്ഞു​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. മാ​താ​പി​താ​ക്ക​ൾ​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട​ത്. ഇ​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 15 ആ​യി. മാ​താ​വി​ന് 27 വ​യ​സും പി​താ​വി​ന് 45 വ​യ​സു​മാ​ണ് പ്രാ​യം. ദ​മ്പ​തി​ക​ളു​ടെ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ആ​റും 11 ഉം ​വ​യ​സാ​ണ് പ്രാ​യം. അ​ടു​ത്തി​ടെ യു​കെ​യി​ൽ​നി​ന്നും വ​ന്ന ആ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ യു​വ​തി​ക്ക് രോ​ഗം വ​രു​ക​യും കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് പ​ക​രു​ക​യു​മാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K