28 March, 2020 02:32:02 AM


പോലീസ്‌ മർദ്ദനം അതിരുവിട്ടു; ലാത്തിയടിയേറ്റ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍




കൽപ്പറ്റ: കോവിഡ്‌ 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട്‌ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞയുടെ മറവില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം. വാഹന പരിശോധനയ്ക്കിടെ പുല്‍പ്പള്ളി ലക്ഷിന്‍ ടൂറിസ്‌റ്റ്‌ ഹോം മാനേജര്‍ രഞ്‌ജിത്തിനാണ്‌ പുല്‍പ്പള്ളി പോലീസിന്റെ മര്‍ദ്ദനമേറ്റത്‌. ലാത്തിയടിയേറ്റു പരുക്ക്‌ പറ്റിയ നിലയില്‍ രഞ്‌ജിത്തിനെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോവിഡിന്റെ പശ്‌ചാത്തലത്തില്‍ അടച്ച ടൂറിസ്‌റ്റ്‌ ഹോം പഞ്ചായത്ത്‌ ആവശ്യപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ താമസത്തിനായി നല്‍കിയിരുന്നു. ഇവരുടെ ആവശ്യത്തിനായി പുല്‍പ്പള്ളി അങ്ങാടിയില്‍ പോയി മടങ്ങും വഴിയാണ്‌ പോലീസ്‌ തന്റെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നു രഞ്‌ജിത്ത്‌ പറഞ്ഞു. വ്യക്‌തി വൈരാഗ്യം തീര്‍ക്കും പോലെ ദേഹമാസകലം ലാത്തി കൊണ്ട്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തിൽ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ പരാതി നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K