26 March, 2020 08:14:28 PM


ലോക്ഡൗണിൽ പുറത്തിറങ്ങാന്‍ അളിയനെ 'കൊന്നു'; പൊലീസ് വിളിച്ചപ്പോൾ ഫോണെടുത്തത് 'പരേതൻ'



കൊല്ലം: കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ഡൗണിൽ പുറത്തിറങ്ങുന്നതിനായി അളിയനെ 'കൊന്ന' അളിയൻ പിടിയിൽ. കൊല്ലത്ത് നിന്നും താമരക്കുളത്തേക്ക് പോയ യുവാവാണ് ചവറയില്‍ പൊലീസിന്‍റെ കസ്റ്റഡിയിലായത്. ഓട്ടോയിലെത്തിയ ഇയാൾ പൊലീസ് തടഞ്ഞപ്പോൾ അളിയൻ മരിച്ചു പോയെന്ന് എഴുതിയ സത്യവാങ്മൂലം കാണിച്ചു.


സംശയം തോന്നിയ പൊലീസുകാർ അളിയന്‍റെ നമ്പർ വാങ്ങി അതിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് 'പരോതനായ അളിയൻ'.  കള്ളി വെളിച്ചത്തായതോടെ യുവാവ് മാത്രമല്ല കുടുങ്ങിയത്. ഈ ബുദ്ധി ഉപദേശിച്ചു കൊടുത്ത ഓട്ടോ ഡ്രൈവറും പിടിയിലായി. ഇരുവര്‍ക്കെതിരെയും  പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K