26 March, 2020 12:51:08 PM


പാലക്കാട് ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ കഴിച്ച് മോഷണക്കേസ് പ്രതി മരിച്ചു



പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് അവശനിലയിലായിരുന്ന റിമാന്‍ഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. ഫെബ്രുവരി 18നാണ് മോഷണക്കേസില്‍ രാമന്‍കുട്ടി റിമാന്‍ഡിലായത്. കഴിഞ്ഞ ആഴ്ചയാണ് ജയിലില്‍ സാനിറൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതിനുപയോഗിക്കുന്ന ആല്‍ക്കഹോല്‍ കണ്ടന്റ് കഴിച്ച ഇയാളെ മാര്‍ച്ച് 24നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K