16 April, 2016 11:11:30 AM


റാഗിങ്ങിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി : നാലു പേര്‍ക്ക് പരിക്ക്



കൊല്ലം : അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനിയറിംഗ്‌ കോളജില്‍ റാഗിംങ്ങിനെ ചൊല്ലി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശരത്‌, ഗിരിദേവ്‌, ഹരിപ്രസാദ്‌, അരുണ്‍ എന്നിവര്‍ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സതേടിയ ശേഷം വിദഗ്‌ദ ചികിത്സയ്‌ക്കായി കടയ്‌ക്കല്‍ താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. 

കഴിഞ്ഞവര്‍ഷം ഒന്നാം വര്‍ഷത്തിലേക്ക്‌ അഡ്‌മിഷന്‍ നേടിയെത്തിയ വിദ്യാര്‍ഥികളുടെ നേര്‍ക്ക്‌ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ പേരില്‍ തല്ലുകയും മീശ വടിച്ചു മാത്രമേ കോളജിലെത്താവൂ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ രണ്ടാം വര്‍ഷം മീശവടിക്കാതെ എത്തിയവര്‍ക്കെതിരെ നാലാം വര്‍ഷക്കാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി ഉയര്‍ത്തുകയും ഭീഷണിക്കു വഴങ്ങാതിരുന്നവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കുളത്തൂപ്പുഴ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 









Share this News Now:
  • Google+
Like(s): 477