20 March, 2020 09:32:39 PM


യുഎഇയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം തടവും പിഴയും



മനാമ : കൊറോണവൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. വെള്ളിയാഴ്ച ഗള്‍ഫില്‍ ജുമുഅ ഉണ്ടായില്ല. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവര് നീരീക്ഷണം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്കുമെന്ന് യുഎഇ. രാജ്യത്തിന്റെ മുന്‍കരുതല് നടപടികള് ലംഘിക്കരുതെന്ന് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടമാക്കുമെന്നതിനാല് 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണവും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയമ ലംഘനമായി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല് ഷംസി പറഞ്ഞു. വൈറസ് മനപ്പൂര്‍വം പരത്തുന്ന രോഗികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.


രോഗം ബാധിച്ചതായി അറിയുന്ന വ്യക്തികള് ബന്ധപ്പെട്ട അധികാരിളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആശുപത്രി വിടുകയോ രാജ്യത്തേക്കോ, പുറത്തേക്കോ യാത്ര പോവുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവും 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്തേക്കു വരുന്ന രോഗികള്‍ പ്രവേശന കവാടങ്ങളില്‍ അക്കാര്യം വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സാംക്രമികരോഗം മൂലമുണ്ടാകുന്ന സംശയകരമായ കേസുകളോ മരണങ്ങളോ ജനങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. ജിസിസി പൗരന്മാര്‍ക്ക് ശനിയാഴ്ച രാവിലെ 10 മുതല് പ്രവേശനം നല്കാന് യുഎഇ എതീരുമാനിച്ചു. ഇങ്ങിനെ വരുന്നവരെ പരിശോധിക്കും. എത്തുന്നവര് 14 ദിവസത്തെ ഗാര്ഹിക നിരീക്ഷണത്തിന് വിധേയമാകുകയും വേണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K