20 March, 2020 09:22:53 PM


കൊ​റോ​ണ: മാ​ഹി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു; 31 വരെ ബാറുകളും അടച്ചിടും



മാ​ഹി: കൊ​റോ​ണ വൈ​റ​സ്‌ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ഹി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ഹി ചാ​ല​ക്ക​ര സ്വ​ദേ​ശി​നി​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്. മാ​ഹി​യി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നു പു​റ​മേ​യാ​ണ് നി​രോ​ധ​നാ​ജ്ഞ കൂ​ടി പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് മാ​ഹി​യി​ലെ ബാ​റു​ക​ള്‍ അ​ട​ച്ചി​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 31 വ​രെ​യാ​ണ് ബാ​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്.



Share this News Now:
  • Google+
Like(s): 141