19 March, 2020 11:32:01 PM


കോട്ടയം ജില്ലയില്‍ 1606 പേര്‍ നിരീക്ഷണത്തില്‍; ഒരാള്‍ കൂടി ആശുപത്രി വിട്ടു



കോട്ടയം: കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയുള്ള പൊതു സ്ഥലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന പ്രാഥമിക പരിശോധനകള്‍ വ്യാഴാഴ്ചയും തുടര്‍ന്നു. വ്യാഴാഴ്ച ആശുപത്രി നിരീക്ഷണത്തില്‍ നിന്നും ഒരാളെ ഒഴിവാക്കി.


ജില്ലയില്‍ ഇപ്പോള്‍ 1600 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ പരിശോധിച്ച 133 സാമ്പിളുകളില്‍ രണ്ടെണ്ണം പോസിറ്റീവായി. 92 എണ്ണം നെഗറ്റീവാണ്. വ്യാഴാഴ്ച ഫലം വന്ന 9 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ചുരുക്കത്തില്‍ ആശ്വാസത്തിന് വകയുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് തന്നെയാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.


കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച വരെയുള്ള സ്ഥിതിവിവരകണക്കുകള്‍ ചുവടെ.


ജില്ലയില്‍ വ്യാഴാഴ്ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ -0

ആശുപത്രി നിരീക്ഷണത്തില്‍നിന്ന് വ്യാഴാഴ്ച ഒഴിവാക്കപ്പെട്ടവര്‍ - 1

ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 6 (അഞ്ചുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും)

വ്യാഴാഴ്ച ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 185

ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ -1600

ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ - 133

പോസിറ്റീവ്- 2

നെഗറ്റീവ്  - 92

ഫലം വരാനുള്ളവ -36

നിരാകരിച്ചവ- 3

വ്യാഴാഴ്ച ഫലം വന്ന സാമ്പിളുകള്‍ (ഇവയില്‍ എല്ലാം നെഗറ്റീവ്) 9

വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 27

രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാരപഥം പ്രസിദ്ധീകരിച്ചശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍- 53

സഞ്ചാര പഥവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തവര്‍- 0

രോഗം സ്ഥിരീകരിച്ചവരുടെ  പ്രൈമറി കോണ്‍ടാക്ടുകള്‍ (വ്യാഴാഴ്ച കണ്ടെത്തിയത്) -0

പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)   129

സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ വ്യാഴാഴ്ച  കണ്ടെത്തിയത് - (തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സെക്കന്‍ഡറി കോണ്‍ടാക്ട്)

സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) - 461

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വ്യാഴാഴ്ച പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ 2668

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ 45

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍8716

കണ്‍ട്രോല്‍ റൂമില്‍ വ്യാഴാഴ്ച വിളിച്ചവര്‍ 47

കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 1050

ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ച ബന്ധപ്പെട്ടവര്‍ 23

ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 99

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍668

ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങളിലെ അംഗങ്ങള്‍ 2118

ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ വ്യാഴാഴ്ച സന്ദര്‍ശിച്ച വീടുകള്‍643



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K