18 March, 2020 12:05:01 PM


ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്‌



ടെഹ്റാന്‍: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്. രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്സാല്‍മേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K