17 March, 2020 10:07:13 PM


ഹോം ക്വാറന്‍റയിന്‍ ലംഘിച്ചെന്ന് വിവരം; പിടികൂടിയ യുവാവിനെ വിട്ടയച്ചു



കോട്ടയം : ആരോഗ്യ വകുപ്പിന്‍റെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്യുന്നു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിലെടുത്ത യുവാവിനെ നിരീക്ഷണ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ചു. ഷാര്‍ജയില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശിയെയാണ് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 14നാണ് നാട്ടിലെത്തിയതെന്ന് യുവാവ് അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തൃശൂരില്‍ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കിയശേഷമാണ് പോകാന്‍ അനുവദിച്ചത്. 


കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ ബ്രേക്ക് ദ ചെയിന്‍ കാമ്പയിനില്‍ ഉപയോഗിക്കുന്നതിനായി കോട്ടയം ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച സാനിറ്റൈസര്‍ വിതരണത്തിന് റഡിയായി. സീനിയര്‍ ഫാര്‍മസിസ്റ്റ് അജി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ 45 ലിറ്റര്‍ സാനിറ്റൈസര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 18 മുതല്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി എക്സൈസ് വകുപ്പ് 25 ലിറ്റര്‍ സ്പിരിറ്റ് ലഭ്യമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K