14 March, 2020 11:18:54 PM


കാഞ്ഞിരപ്പള്ളി ടി.ബി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വയോധികന്‍ മരിച്ചു



കാഞ്ഞിരപ്പള്ളി: ടി.ബി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു 62 കാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കത്തലാങ്കപടി സ്വദേശി കൈപ്ലടശേരി ജോസഫ് മാത്യുവാണ് മരിച്ചത്. ജോസഫ് മാത്യു പൊൻകുന്നം ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളെ കണ്ട് മടങ്ങും വഴിയാണ് അപകടം. തട്ടുകട ജീവനക്കാരനായ വിഷ്ണുവിനെ പരിക്കുകളോടെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നമ്മയാണ് മരിച്ച ജോസഫ് മാത്യു വിന്‍റെ ഭാര്യ. മക്കൾ: ജോസ്നിയ, ജെസി, ജിൻസ് (കുവൈറ്റ്). 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K