14 March, 2020 10:11:49 PM


കോവിഡ്-19: കെ.എസ്​.ആര്‍.ടി.സി ബസുകള്‍ കഴുകി അണുവിമുക്​തമാക്കും



തിരുവനന്തപുരം: കോവിഡ്-19 വൈറസിനെതിരെ കെ.എസ്​.ആര്‍.ടി.സി മുന്‍കരുതല്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. എല്ലാ കെ.എസ്​.ആര്‍.ടി.സി ബസുകളും നിര്‍ബന്ധമായും കഴുകി അണുവിമുക്തമാക്കിയിട്ട്​ മാത്രമാണ് സര്‍വിസിന് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണം.


അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ സംസ്ഥാന അതിര്‍ത്തികളിലാകെ 24 പോയിന്‍റുകളില്‍ പൊലീസി​​ന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം യാത്രക്കാരെ പരിശോധിക്കും. ഇതിന്​ ബസുകളിലെ ജീവനക്കാര്‍ എല്ലാ സഹായസഹകരണവും നല്‍കുകയും അവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ​വേണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K