14 March, 2020 08:14:14 PM


യു.എ.ഇ വിസ വിതരണം നിര്‍ത്തി; മാര്‍ച്ച് 17 മുതല്‍ പ്രാബല്യത്തില്‍ വരും



ദുബായ്: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ എല്ലാ വിസ വിതരണവും നിര്‍ത്തിവെക്കാന്‍ യു.എ.ഇ തീരുമാനിച്ചു. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 17-ന് മുമ്പ്  വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു.  ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല.  ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യു.എ.ഇ യുടെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K