13 March, 2020 12:31:43 PM


ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍



കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 2 ന്‍റെ ജനപ്രിയ മത്സരാർത്ഥിയും അധ്യാപകനുമായ  രജിത് കുമാർ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസിന്റെ സീസൺ 2 ലെ 66-ാം എപ്പിസോഡിൽ നടന്ന സംഭവത്തിലാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ രജിത് അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് സംഭവം. 



വിദ്യാർത്ഥികളും അധ്യാപകരുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് സംഭവം. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി. ടാസ്കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പുറത്തേക്കിറങ്ങി പച്ചമുളക് പേസ്റ്റ് രേഷ്മയുടെ കണ്ണുകളിൽ പുരട്ടി.


കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രജിത്തിന് കർശന ശിക്ഷ നൽകുകയായിരുന്നുവത്രേ. റിപ്പോർട്ടുകൾ പ്രകാരം രജിത്തിന്‍റെ പെരുമാറ്റം ശിക്ഷാർഹമാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് പറയപ്പെടുന്നത്.


അതേസമയം, ഡോ: രജിത് കുമാർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന വാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്‍റെ ആരാധകർ രംഗത്തെത്തി. തന്‍റെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ വൻ ആരാധക വൃന്ദമാണ് രജിത് കുമാറിനുള്ളത്. എന്നാൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ രജിത് കുമാറിന് അറസ്റ്റ് വാറന്റ് കിട്ടിയോ? അദ്ദേഹത്തിന് എന്തുപറ്റി? ഇപ്പോൾ എവിടെയാണ്? എന്നിങ്ങനെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ആരാധകർ ഒത്തു കൂടി. രജിത് കുമാറിനായി ഫാൻ ഗ്രൂപ്പുകളും സജീവമാണ്. ഒരിക്കൽ രജിത്തിനെ ഷോയിൽ ദേഹോപദ്രവം ചെയ്തതിന്‍റെ പേരിൽ സംവിധായകൻ ആലപ്പി അഷറഫ് പരാതി നൽകിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K