13 March, 2020 11:02:54 AM


കോട്ടയത്ത് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കൊറോണ സ്ഥിരീകരിച്ചിട്ടില്ല


കോട്ട​യം: കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കോ​വി​ഡ്-19 ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​റ്റ​ലി​യി​ൽ​നി​ന്നു വ​ന്ന​വ​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്കു കോ​വി​ഡ്-19 ബാ​ധി​ച്ച​ത്. ഇ​വ​രു​മാ​യി സെ​ക്ക​ൻ​ഡ് സ്റ്റേ​ജ് ബ​ന്ധം പു​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ശ​ശീ​ന്ദ്ര​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. 


കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസലേഷനില്‍ കഴിയുന്ന യുവാവിന്‍റെ പിതാവ് കൂടിയാണ് മരിച്ച ശശീന്ദ്രന്‍. ആരോഗ്യ വകുപ്പ് പരേതനെ സെക്കൻഡറി കോൺടാക്ടായി ലിസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാൾ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് അയച്ചു കൊടുത്ത ആംബുലൻസിൽ കയറ്റിയെങ്കിലും മെഡിക്കൽ കോളജിൽ എത്തുന്നതിനു മുൻപ് മരിച്ചു. 


അ​തേ​സ​മ​യം, പ​ക്ഷാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ശ​ശീ​ന്ദ്ര​ന്‍റെ സ്രവങ്ങൾ എടുത്ത് സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. 2 ദിവസം കഴിഞ്ഞേ സ്ഥിരീകരണം വരൂ. അ​തി​നു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. അതേസമയം, കൊറോണ ഭീതി മുൻകരുതൽ എടുത്ത് സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കിയാണു മൃതദേഹം സംസ്കരിക്കുക.


പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ബന്ധുക്കളോടു മൃതദേഹത്തിൽനിന്ന് അകലം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്കാരത്തിൽ അധികമാരും പങ്കെടുക്കാൻ പാടില്ലെന്നും അറിയിച്ചു. അല്പസമയത്തിനകം പോസ്റ്റ്മോർട്ടം നടക്കും. ചെങ്ങളം സ്വദേശിയുടെ വീടിന്റെ നേരെ മുന്നിലെ വീടാണ്. ഇവർക്ക് കടയുണ്ട്. ഈ കടയിൽ ചെങ്ങളം സ്വദേശി സ്ഥിരമായി ഇടപെടുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K