07 March, 2020 11:31:46 AM


എം.ജി. യൂണിവേഴ്‌സിറ്റിയിൽ പി.ജി. പഠനത്തിന് അപേക്ഷിക്കാം; അവസാനതീയതി മാര്‍ച്ച് 20 വരെ



കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പഠനവകുപ്പുകളിൽ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) അപേക്ഷ ക്ഷണിച്ചു. 2020 മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ് സി., പ്രോഗ്രാമുകളിലേക്കും എൽ.എൽ.എം., എം.ബി.എ., എം.പിഇഎസ് പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ഏപ്രിൽ 25, 26 തീയതികളിലായിരിക്കും പ്രവേശന പരീക്ഷ. www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.


എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ. പ്രോഗ്രാമിലേക്ക് www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ്: 1100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്.സി./എസ്.ടി.), 1100 രൂപ (ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ട). ഫീസ് ഓൺലൈനായി അടയ്ക്കണം. വിശദവിവരത്തിന് പി.ജി. പ്രോഗ്രാം - cat@mgu.ac.in, ഫോൺ: 0481-2733615. എം.ബി.എ. പ്രോഗ്രാം - smbsmgu@yahoo.co.in, ഫോൺ: 0481-2732288. എം.ബി.എ. ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ. ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും. വിശദവിവരംwww.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K