15 April, 2016 11:09:06 AM


തൃശൂര്‍ പൂരം : സാമ്പിള്‍ വെടിക്കെട്ട് ഇന്ന്



തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്‌ ഇന്ന്‌ നടക്കും. രാത്രികാല വെടിക്കെട്ടിന്‌ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന്‌ വെടിക്കെട്ട്‌ നടത്തുന്ന കാര്യം ആശങ്കയിലായിരുന്നു. വെടിക്കെട്ടിന്‌ ഇളവ്‌ അനുവദിച്ച ഇന്നലെ ഹൈക്കോടതി വിധിയുണ്ടായ സാഹചര്യത്തിലാണ്‌ സാമ്പിള്‍ വെടിക്കെട്ട്‌ നടത്താന്‍ തീരുമാനമായത്‌. സാമ്പിള്‍ വെടിക്കെട്ട്‌ പാരമ്പര്യ പ്രകാരം നടത്തുമെന്ന്‌ പറമേക്കാവ്‌ , തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു.

പൂരപ്രേമികളുടെ ആശങ്കകള്‍ക്ക്‌ വിരാമമിട്ടാണ്‌ പൂരം വെടിക്കെട്ടോടെ നടത്താന്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കിയത്‌. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബദ്‌മലിനീകരണം കുറയ്‌ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K