04 March, 2020 09:28:42 AM


പെരുമ്പാവൂരിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു



പെരുമ്പാവൂർ: എം സി റോഡില്‍ ഒക്കൽ വില്ലേജ് ഓഫീസിന്‍റെ മുൻവശത്ത് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും  കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ഡൈവർ തമിഴ്നാട് ഇറോഡ് സത്യമംഗലം ജി.എച്ച്. റോഡിൽ വിജയകുമാർ ആണ് മരിച്ചത്.  ബസ് യാത്രക്കാരായ 25ഓളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയിൽ കൊട്ടാരക്കരയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ഇടിച്ചത്. പെരുമ്പാവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വിജയകുമാറിന്‍റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K