29 February, 2020 12:40:18 AM


ഉത്തേജകമരുന്ന്: ചൈനീസ് നീന്തല്‍ ഇതിഹാസം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്


Olympic, Swimming champion, Sun Yang, Banned


ബീജിംഗ്: ചൈനീസ് നീന്തല്‍ ഇതിഹാസം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇതിഹാസത്തിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി ആര്‍ബിട്രേഷന്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് എട്ടു വര്‍ഷത്തെ വിലക്ക് വീണത്.


2018 സെപ്റ്റംബറില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് താരം സഹകരിക്കാതിരുന്നത്. സാമ്പിള്‍ ശേഖരിക്കാനെത്തിയ ഫിന അംഗങ്ങളെ സണ്‍ ചോദ്യം ചെയ്യുകയും ശേഖരിച്ച സാമ്പിള്‍ താരം നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ നീന്തല്‍ ഫെഡറേഷനായ ഫിന താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.


രണ്ടാം തവണയാണ് സണ്‍ യാങ്ങിനുമേല്‍ കുറ്റം ചുമത്തപ്പെടുന്നത്. 2014 ല്‍ നിരോധിച്ച ഉത്തേജക മരുന്നായ ട്രിമെറ്റാസിഡിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് താരത്തെ മൂന്നു മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ടു സ്വര്‍ണവും 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും സണ്‍ നേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K