26 February, 2020 11:35:11 PM


എം.സി റോഡില്‍ വെമ്പള്ളിയിൽ കാറിലിടിച്ച ബൈക്ക് കത്തി നശിച്ചു; യുവതിക്ക് പരിക്ക്



ഏറ്റുമാനൂര്‍: എം.സി റോഡില്‍ ഏറ്റുമാനൂരിനും കുറവിലങ്ങാടിനും മധ്യേ വെമ്പള്ളിയിൽ ഇരുചക്രവാഹനം കാറിലിടിച്ച് അഗ്നിക്കിരയായി. കത്തി നശിച്ച ബൈക്കില്‍ യാത്രചെയ്തിരുന്ന യുവതിക്ക് സാരമായ പരിക്കേറ്റു. മണര്‍കാട് പള്ളികുന്നേല്‍ അന്ന അനു സൂസനെ (24) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പെരുമ്പാവൂരില്‍ നിന്നും ബൈക്കില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വെമ്പള്ളി തെക്കേ കവലയക്ക് സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. ഇതേതുടര്‍ന്ന് എം സി റോഡിൽ അരമണിക്കൂറിലധികം ഗതാഗതതടസ്സമനുഭവപ്പെട്ടു. കുറവിലങ്ങാട് പൊലീസും ഫയർഫോഴ്സും മേൽനടപടികൾ സ്വീകരിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K