25 February, 2020 10:08:17 AM


പിഞ്ചുകുട്ടികളെ ഉറക്കിക്കിടത്തി നാടുവിട്ട യുവതിയെ അസമിലെത്തി പോലീസ് പൊക്കി



തൊടുപുഴ: പിഞ്ചുകുട്ടികളെ ഉറക്കിക്കിടത്തി അസം സ്വദേശിക്കൊപ്പം നാടുവിട്ട യുവതിയെ അസമിലെത്തി കേരളാ പോലീസ് അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു. പ്രവാസിയുടെ ഭാര്യയായ തൊമ്മന്‍കുത്ത് സ്വദേശി ഗീതുവാണ് (32) പുതിയ വീടിന്റെ വയറിങ് ജോലിക്ക് വന്ന ഒരാഴ്ച മാത്രം പരിചയമുള്ള ഇതരസംസ്ഥാന തൊഴിലാളിക്കൊപ്പം നാടുവിട്ടത്. നാലും ഒമ്പതും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തിയായിരുന്നു നാടുവിട്ടതിനെ തുടര്‍ന്ന് ബാലനീതിപ്രകാരമായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് യുവതി വേറെ ഭാര്യയും കുട്ടിയുമുള്ള െമെന എന്നുവിളിക്കുന്ന മൃദുല്‍ ഗോഗായിക്കൊപ്പം (31) അസമിലേക്ക് പോയത്.


ട്രെയിന്‍മാര്‍ഗം ഇവര്‍ അസമിലെ ദിവൂര്‍ഗര്‍ ജില്ലയില്‍ എത്തിയതായി െസെബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒക്‌ടോബറില്‍ കാളിയാര്‍ പോലീസ് അസമിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനാകാതെ തിരികെ പോന്നു. യുവതി അമ്മയെ സ്ഥിരമായി വിളിക്കുന്ന നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും താമസിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തി. തുടര്‍ന്ന് 22ന് കാളിയാര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ: വിജേഷ്, സി.പി.ഒ അജിത്ത്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ െഷെലജ, ശുഭ എന്നിവരുടെ നേതൃത്വത്തില്‍ അസമിലെത്തി.


ഇരുവരും താമസിക്കുന്ന വീട് കണ്ടെത്തി. ഇവിടെനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് മൊറാന്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇതിനിടെ ഇരുവരെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ. മധു ദിബുഗര്‍ എസ്.പി: ശ്രീജിത്തിന്റെ സഹായം തേടി. തുടര്‍ന്ന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ 480 കിലോമീറ്റര്‍ അകലെ ഗുവാഹത്തി വിമാനത്താവളത്തില്‍ ഇവരെ എത്തിച്ചു. ഇവിടെനിന്ന് ഇന്നലെ പുലര്‍ച്ചെയോടെ സംഘം കേരളത്തിലെത്തി. തൊടുപുഴ ഫസ്റ്റ് €ാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാര്‍ച്ച് ഒമ്പത് വരെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K