22 February, 2020 11:21:21 PM


കൊട്ടാരക്കരയില്‍ ക്ഷേത്രത്തില്‍ സംഘർഷം: കൊലപാതകശ്രമത്തിന് യുവാക്കൾ അറസ്റ്റിൽ




കൊട്ടാരക്കര: സദാനന്ദപുരം തെറ്റിയോട് നിരപ്പുവിള ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഉണ്ടായ സംഘർഷത്തിൽ  സദാനന്ദപുരം സ്വദേശികളായ  സുബിന്‍ദേവ്, സൂരജ്, വിനീത് എന്നിവരെ ഗുരുതരമായി തല്ലി പരിക്കേൽപ്പിച്ചു കൊലപാതകത്തിന് ശ്രമിച്ച കേസിൽ പ്രതികളായ യുവാക്കൾ അറസ്റ്റിൽ.


ചെപ്ര നിരപ്പുള്ള ജിജോ ഭവനിൽ തുളസീധരന്റെ  മക്കളായ ജിത്ത് (28), ജിതിൻ (24), ജിജോ (20), സദാനന്ദപുരം നിരപ്പുവിള വാലുപിച്ചവീട്ടിൽ ഭാസുരൻ മകൻ വിഷ്ണു (22), വട്ടിലുവിള വീട്ടിൽ ആൻറണി മകൻ അജിത്ത്  (18) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.


ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാത്രി ക്ഷേത്ര മൈതാനത്ത് നടന്ന കാര്യപരിപാടികള്‍ക്കിടെ ആയിരുന്നു സംഘട്ടനം. അന്ന് രാത്രി തന്നെ അക്രമികളെ കൊട്ടാരക്കര സബ്  ഡിവിഷൻ നൈറ്റ്  ഓഫീസറായിരുന്ന എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ്, കൊട്ടാരക്കര എസ് ഐ രാജീവ്, ജി എസ് ഐ അജയകുമാർ സിപിഒ മാരായ സലില്‍, ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K